Tags :kerala news
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടവിവരമറിഞ്ഞ് പ്രദേശവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് മേഖലയിൽ ഗതാഗത തടസ്സവും നേരിട്ടു.Read More
അവയവക്കടത്ത് കേസ്: സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി; ലേക് ഷോറിലെ പ്രമുഖ
കൊച്ചി: കേരളത്തെ നടുക്കിയ നിയമവിരുദ്ധ അവയവ മാറ്റിവെക്കൽ കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി). വ്യാജരേഖകൾ ചമച്ച് നടത്തിയ അവയവക്കടത്തിന് പിന്നിലെ വൻ സാമ്പത്തിക ഇടപാടുകളിലേക്കും കള്ളപ്പണം വെളുപ്പിക്കലിലേക്കുമാണ് ഇഡി ഇപ്പോൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൊച്ചി ലേക് ഷോർ ആശുപത്രിയിലെ പ്രമുഖ ഡോക്‌ടർമാരായ ഡോ. ജോൺ അലക്‌സാണ്ടർ, ഡോ. ശ്രീജ പിള്ള എന്നിവരെ ഇഡി നിലവിൽ ചോദ്യം ചെയ്തുവരികയാണ്. ശസ്ത്രക്രിയകളുടെ മറവിൽ ഡോക്‌ടർമാർക്ക് വൻതുക കമ്മീഷനായി ലഭിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. നേരത്തെ ആശുപത്രി […]Read More
ഗുരുവായൂർ പുന്നത്തൂർ കോട്ടയിൽ ആനകളുടെ സുഖചികിത്സയ്ക്ക് തുടക്കമായി; ഔഷധക്കൂട്ടുമായി ഒരു മാസം നീളുന്ന
തൃശ്ശൂർ: ഗുരുവായൂരപ്പന്റെ ഗജവീരന്മാർക്ക് ഉന്മേഷവും ആരോഗ്യവും വീണ്ടെടുക്കാനുള്ള വാർഷിക സുഖചികിത്സയ്ക്ക് പുന്നത്തൂർ ആനത്താവളത്തിൽ തുടക്കമായി. റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി.രാജമാണിക്കം ഐഎഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തുന്ന ഈ സവിശേഷ പരിചരണം ലോകത്തിന് തന്നെ മികച്ചൊരു മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം കൊമ്പനായ ജൂനിയർ വിഷ്ണുവിന് ആദ്യ ഔഷധ ചോറുരുള നൽകിക്കൊണ്ടാണ് ഈ വർഷത്തെ സുഖചികിത്സയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് പ്രശസ്ത ഗജവീരന്മാരായ വിനായകൻ, ഗോപീകൃഷ്ണൻ ഉൾപ്പെടെയുള്ള മറ്റ് ആനകൾക്കും പ്രത്യേക ആയുർവേദ […]Read More
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര മുക്കോളി മുക്കിൽ നാടിനെ നടുക്കിയ വൻ അമിതവേഗത ദുരന്തം. സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാർ (45), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. […]Read More
പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ
BY:TS TVM തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുപ്രവർത്തകർ ഉൾപ്പെട്ട അഴിമതിക്കേസുകളുടെ വിചാരണാനുമതി നൽകുന്നതിൽ സർക്കാർ വലിയ രീതിയിൽ കാലതാമസം വരുത്തുന്നതായി റിപ്പോർട്ട്. അഴിമതി നിരോധന നിയമപ്രകാരം കോടതികൾക്ക് കേസ് പരിഗണിക്കാൻ ആവശ്യമായ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ അന്വേഷണം പൂർത്തിയാക്കിയ 74 ഫയലുകളാണ് നിലവിൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ചില കേസുകൾ എട്ട് വർഷത്തോളമായിട്ടും തീരുമാനമാകാതെ വിജിലൻസിൻ്റെ കോൾഡ് സ്റ്റോറേജിൽ തുടരുകയാണ്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 19 അനുസരിച്ച്, ബന്ധപ്പെട്ട സർക്കാർ […]Read More
BY:TS TVM ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുന്നു. ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെയും വിവിധ വകുപ്പ് മേധാവികളുടെയും സാന്നിധ്യത്തിൽ ചേർന്ന സമഗ്ര അവലോകന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ കോർത്തിണക്കി സംസ്ഥാനത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ക്ഷേത്ര വികസനത്തിനായുള്ള സമഗ്ര മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കും. വികസന പദ്ധതികൾക്കായി വിഭാവനം ചെയ്തിട്ടുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ […]Read More
അനധികൃത കുടിയേറ്റം: കഴക്കൂട്ടത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടുപേർ പിടിയിൽ
BY; SUMESHKRISNAN തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർക്കായി നടത്തുന്ന കർശന പരിശോധനക്കിടെ തലസ്ഥാനത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ എട്ടുപേർ പോലീസ് പിടിയിലായി. കഴക്കൂട്ടം മേനല്ലൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന സുമി, ഇദ്ഖാനൂൻ എന്നീ ബംഗ്ലാദേശി യുവതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പം പെൺവാണിഭ സംഘത്തിൽപ്പെട്ടവരെന്ന സംശയത്തിൽ മറ്റ് ആറുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സ്വദേശി സുധീപ്, കർണാടക സ്വദേശി ഡാനിയൽ, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമ ബംഗാൾ സ്വദേശി മൗസ്മി […]Read More
മദ്യലഹരിയിൽ മരണപ്പാച്ചിൽ: നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച കാർ ഡ്രൈവർ കൊല്ലത്ത് പിടിയിൽ
കൊല്ലം: മടത്തറ മുതൽ കടയ്ക്കൽ വരെ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച കാർ ഡ്രൈവർ പിടിയിലായി. തിരുവനന്തപുരം വെള്ളലൂർ സ്വദേശി ജയകൃഷ്ണനെയാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ എട്ട് കിലോമീറ്ററോളം ദൂരമാണ് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. യാത്രയ്ക്കിടയിൽ റോഡിലുണ്ടായിരുന്ന ഒട്ടനവധി വാഹനങ്ങളിൽ ഇയാൾ ഇടിച്ചെങ്കിലും കാർ നിർത്താൻ തയ്യാറായില്ല. ഇതോടെ രോഷാകുലരായ നാട്ടുകാർ വാഹനങ്ങളിൽ പിന്തുടർന്ന് ജയകൃഷ്ണനെ തടയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കടയ്ക്കൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. […]Read More
By :Sumeshkrishnan വലിയതുറ: യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുക്കാട് ബാലനഗർ സ്വദേശി നിതിൻ (23), കൊച്ചുവേളി പൊഴിക്കര സ്വദേശി പ്രവീൺ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 23-ന് രാത്രി പൊഴിക്കരയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കടകംപള്ളി സ്വദേശികളായ യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും, തുടർന്ന് ഇവരെ അസഭ്യം പറയുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. വലിയതുറ എസ്.എച്ച്.ഒ അശോക് കുമാർ, എസ്.ഐ […]Read More
