GLOBAL NEWS News

യുഎസ്-ഇറാൻ യുദ്ധം അവസാനിക്കാറായി എന്ന് ട്രംപ്; മിഡിൽ ഈസ്റ്റിൽ നയതന്ത്രശ്രമങ്ങൾ ശക്തമാക്കാൻ യുഎൻ

വാഷിംഗ്ടൺ/ന്യൂയോർക്ക്: യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന സൈനിക സംഘർഷങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്താലേഖകരോട് പറഞ്ഞു. ഇറാനിയൻ അധികൃതരുമായി താൻ നേരിട്ട് ആശയവിനിമയം നടത്തിയതായും സംഘർഷത്തിന് വൈകാതെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി. അതേസമയം, യെമനിൽ പ്രക്ഷോഭം ശക്തമാകുന്ന പശ്ചാത്തലത്തിലും സൗദി അറേബ്യയും ഹൂതി ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്ന സാഹചര്യത്തിലും മിഡിൽ ഈസ്റ്റിൽ ഉടനടി സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലേക്ക് കടക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർത്ഥിച്ചു. […]Read More

News കോട്ടയം

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന്

By;TNN WEB TEAM കോട്ടയം: മുൻ സംസ്ഥാന പോലീസ് ഉപമേധാവിയും ഡിജിപിയുമായ ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി വിധിച്ചു. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷ് അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയത്. 2003 ജനുവരി മുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗിക സേവന കാലയളവിൽ തച്ചങ്കരി 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നതാണ് വിജിലൻസ് കേസ്. ഔദ്യോഗിക […]Read More

News

മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചരണം: റിപ്പോർട്ടർ ടി.വി. ഉടമ ആൻ്റോ അഗസ്റ്റിനെതിരെ കേസ്

BY: TNN WEB TEAM വയനാട്: മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന വ്യാജവും അപകീർത്തികരവുമായ ആരോപണം ഉന്നയിച്ച സംഭവത്തിൽ റിപ്പോർട്ടർ ടി.വി. ഉടമ ആൻ്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമിച്ചതിനാണ് ഈ നടപടി. ആൻ്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ചേർന്ന് ഗൂഢാലോചന നടത്തുകയും അറിഞ്ഞുകൊണ്ട് വ്യാജരേഖകൾ നിർമ്മിച്ച് സൂക്ഷിക്കുകയും ചെയ്‌തുവെന്ന് പോലീസിൻ്റെ പ്രഥമവിവര റിപ്പോർട്ടിൽ (FIR) വ്യക്തമാക്കുന്നു. കെ.പി.സി.സി. വക്താവ് രാജു പി. നായർ […]Read More

CRIME News എറണാകുളം

കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’: കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് വെസ്റ്റ്

BY:HABEEB IDAPALLY കൊച്ചി: സിറ്റി പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയുടെ ഭാഗമായി കളമശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട. വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പേരെ ഡിസ്ട്രിക്ട് ആൻഡ് ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) പിടികൂടി. മുർഷിദാബാദ് ദുപ്പപാറ സ്വദേശികളായ റഹിൻ ഷാ (34), സോഹേൽ റാണ സർക്കാർ (34) എന്നിവരാണ് പിടിയിലായത്. കളമശ്ശേരി എച്ച്.എം.ടി – പൈപ്പ് ലൈൻ റോഡിന് സമീപമുള്ള വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 1.034 […]Read More

Health News

ഇൻഡിഗോ വെളിച്ചത്തിന് മൈയോപിയ (ഹ്രസ്വദൃഷ്ടി) തടയാൻ സാധിക്കുമോ? പുതിയ പഠനവിവരങ്ങൾ പുറത്ത്

ലോകമെമ്പാടും വ്യാപിച്ച് കൊണ്ടിരിക്കുന്ന ഹ്രസ്വദൃഷ്ടി (Myopia) തടയാൻ ഇൻഡിഗോ (Indigo) വെളിച്ചത്തിന് സാധിച്ചേക്കുമെന്ന് പുതിയ പഠനം. നിലവിൽ ലോകത്താകമാനം 2.8 ബില്യൺ ആളുകളെ ബാധിച്ചിട്ടുള്ള ഈ അവസ്ഥ 2050-ഓടെ 4.8 ബില്യണിലേക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ‘മൈയോപിയ ബൂം’ (Myopia Boom) എന്നാണ് ശാസ്ത്രലോകം ഈ വർദ്ധനവിനെ വിശേഷിപ്പിക്കുന്നത്. പ്രശസ്ത ശാസ്ത്ര മാസികയായ ‘സെൽ റിപ്പോർട്ട്സ് മെഡിസിൻ’ (Cell Reports Medicine) പ്രസിദ്ധീകരിച്ച പഠനത്തിലാണ് മൃഗങ്ങളിൽ ഇൻഡിഗോ വെളിച്ചം ഉപയോഗിച്ച് മൈയോപിയ തടയാനായതായി കണ്ടെത്തിയത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ: […]Read More

News വൈറൽ വാർത്തകൾ

വീടിന്റെ കാട് മറവിൽ ഒളിച്ച കവർച്ചാ കേസ് പ്രതിയെ പൊക്കി പോലീസ് നായ

ലണ്ടൻ: ബെബിംഗ്ടണിൽ നടന്ന വീടുപൊരുളും കാർ മോഷണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന 17-കാരനായ കൗമാരക്കാരനെ പോലീസ് നായ ‘സിഗ്ഗി’യുടെ മിടുക്കിൽ പോലീസ് പിടികൂടി. പ്രേന്റണിലെ കാടുകൾക്കിടയിൽ ഒളിച്ചിരുന്ന പ്രതിയെയാണ് പോലീസ് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ കണ്ടെത്തിയത്. സെപ്റ്റംബർ 8-ന് പാർക്ക്‌സൈഡ് റോഡിലെ വസതിയിലാണ് ആദ്യ സംഭവം നടക്കുന്നത്. വീടിന്റെ അടുക്കള പരിശോധിച്ച് സാധനങ്ങൾ കവർന്ന സംഘം ഡ്രൈവ്‌വേയിൽ പാർക്ക് ചെയ്തിരുന്ന വെള്ള സിട്രോൺ ഡിഎസ് കാറുമായാണ് കടന്നുകളഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സെപ്റ്റംബർ […]Read More

News തിരുവനന്തപുരം

റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ റിപ്പോർട്ടർ ടിവി ഓഫിസിൽ നടന്ന പൊലീസ് പരിശോധന തികച്ചും നിയമപരമാണെന്നും ഇതിൽ സർക്കാർ ഇടപെടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മന്ത്രിസഭ തീരുമാനങ്ങൾ മാധ്യമ പ്രവർത്തകരോട് വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്തും മാധ്യമ സ്ഥാപനങ്ങളിൽ റെയ്ഡുകൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മെസ്സിയെ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഭാഗമായി പ്രത്യേക […]Read More

GLOBAL NEWS News

മക്ക ലക്ഷ്യമാക്കിയെത്തിയ ഹൂതി ഡ്രോൺ സൗദി തകർത്തു: സുരക്ഷ ശക്തമാക്കി, ക്രൂഡ് ഓയിൽ

റിയാദ്: ഇസ്‌ലാം മതവിശ്വാസികളുടെ പുണ്യനഗരമായ മക്ക ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ഡ്രോൺ സൗദി അറേബ്യൻ സേന തകർത്തു. ആക്രമണ സാധ്യത കണക്കിലെടുത്ത് മക്കയിലും ജിദ്ദയിലും തായിഫിലും സൗദി സിവിൽ ഡിഫൻസ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകി. 2017ന് ശേഷം ആദ്യമായാണ് മക്കയിൽ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് മക്കയിലെ നിയന്ത്രിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഡ്രോൺ വെടിവച്ചിട്ടതെന്ന് സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. തീർഥാടകരെ ഭയപ്പെടുത്താനും സാധാരണക്കാരെ ഉപദ്രവിക്കാനുമുള്ള ശ്രമമാണിതെന്നും […]Read More

News എറണാകുളം

മെസ്സി സന്ദർശനം: സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ റിപ്പോർട്ടർ ടിവി ഓഫീസിലും അഗസ്റ്റിൻ സഹോദരന്മാരുടെ

എറണാകുളം: പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാന ഓഫീസിലും ചാനൽ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ വിവിധ വീടുകളിലും പ്രത്യേക അന്വേഷണസംഘം മിന്നൽ പരിശോധന നടത്തുകയാണ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘമാണ് കളമശ്ശേരിയിലുള്ള റിപ്പോർട്ടർ ചാനലിന്റെ പ്രധാന ഓഫീസിൽ പരിശോധനയ്ക്കായി എത്തിയത്. ഇതിന് സമാന്തരമായി ചാനൽ ഉടമകളുടെ കൊച്ചിയിലെയും വയനാട്ടിലെയും വീടുകളിലും പൊലീസ് […]Read More

Health News

കൃത്രിമ മധുരമായ ‘സൈലിറ്റോൾ’ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം; മുന്നറിയിപ്പുമായി ഗവേഷകർ

ബർലിൻ: കാൻഡി, ഷുഗർഫ്രീ ച്യൂയിംഗം, ടൂത്ത്പേസ്റ്റ്, സംസ്കരിച്ച ഭക്ഷണപാനീയങ്ങൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരമായ ‘സൈലിറ്റോൾ’ (Xylitol) രക്തത്തിൽ ഉയർന്ന അളവിൽ കാണപ്പെടുന്നത് ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് ഹൃദ്രോഗങ്ങൾ മൂലമുള്ള മരണം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനറിപ്പോർട്ട്. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസ് 2026-ൽ അവതരിപ്പിച്ച പഠനത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി 17,710 ആളുകളെ ഉൾപ്പെടുത്തി നടത്തിയ ദീർഘകാല നിരീക്ഷണ പഠനത്തിലാണ് ഈ കണ്ടെത്തൽ. രക്തത്തിൽ സൈലിറ്റോളിന്റെ അളവ് […]Read More

Travancore Noble News