National News

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ അറസ്റ്റിൽ

നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ അറസ്റ്റിലായി. മുൻ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭകാലത്തെ പഴയ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വരുന്ന ഒക്ടോബർ 6-നാണ് നന്ദിഗ്രാമിൽ ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മമത ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിർണായക വഴിത്തിരിവായ സമരമായിരുന്നു 2007-ലെ നന്ദിഗ്രാം പ്രക്ഷോഭം. 34 വർഷത്തെ ഇടത് മുന്നണി ഭരണത്തിന് വിരാമമിട്ട് 2011-ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്താൻ വഴിയൊരുക്കിയതും […]Read More

GLOBAL NEWS News

ഹോർമുസ് കടലിടുക്കിൽ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു

ടെഹ്റാൻ: പശ്ചിമേഷ്യയിൽ തടസ്സമില്ലാതെ തുടരുന്ന സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്കിൽ ടോഗോ പതാക ഏന്തിയ ടാങ്കർ കപ്പലിന് നേരെ ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ആക്രമണം. നിയമവിരുദ്ധമായി കടന്നുപോകാൻ ശ്രമിച്ചതിനാണ് നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, ഇറാനെതിരെ ശക്തമായ തിരിച്ചടി നൽകുന്നത് സംബന്ധിച്ച് നിർണായക തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടെ, യെമനിലെ തായിസിലെ അൽ-വാസിയ ജില്ലയിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ 30 ഹൂത്തി […]Read More

News

സിഎംആർഎൽ-എക്സാലോജിക് കേസ്: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കൃത്യമായ നിർദ്ദേശം നൽകിയിട്ടും സംസ്ഥാന സർക്കാർ ഒരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വിഷയത്തിൽ വ്യക്തമായ നിലപാട് പോലും പറയാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനെ ജയിലിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ അധികാരത്തിലെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും വിഷയത്തിൽ യാതൊരു നീക്കവും നടത്തുന്നില്ല. സംഭവത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ […]Read More

News തിരുവനന്തപുരം

ക്ഷേമ പെൻഷൻ മസ്റ്ററിങ്: അവസാന തീയതി സെപ്റ്റംബർ 30; പൂർത്തിയാക്കാത്തവർക്ക് പെൻഷൻ മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30-ന് അവസാനിക്കും. നിശ്ചിത സമയത്തിനകം മസ്റ്ററിങ് നടപ്പാക്കാത്തവർക്ക് തുടർന്നുള്ള പെൻഷൻ തുക ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് പ്രധാനമായും ബയോമെട്രിക് മസ്റ്ററിങ് ക്രമീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡുകൾ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. മസ്റ്ററിങ്ങിനായി അക്ഷയ കേന്ദ്രങ്ങളിൽ എത്തുമ്പോൾ ആധാർ കാർഡ്, പെൻഷൻ ഐഡി, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ എന്നിവ […]Read More

News വയനാട്

മദ്യശേഖരം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന് ജാമ്യമില്ല; സുൽത്താൻ ബത്തേരി കോടതി ഹർജി

BY: TNN WEB TEAM വയനാട്: വീടിനുള്ളിൽ നിന്ന് അനധികൃതമായി വൻ മദ്യശേഖരം പിടികൂടിയ അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് കോടതി ജാമ്യം നിഷേധിച്ചു. സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ മാനന്തവാടി സബ് ജയിലിൽ 14 ദിവസത്തെ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ എക്‌സൈസ് അന്വേഷണ സംഘം ഉടൻ കോടതിയെ സമീപിക്കും. കേസിൽ കഴിഞ്ഞ ദിവസം കോടതിയിൽ വീഡിയോകോൺഫറൻസ് വഴിയാണ് […]Read More

News പാലക്കാട്

തംബുരുവിന്റെ മരണം: പോലീസ് അന്വേഷണം പാലക്കാട്ടേക്ക്; ദുരൂഹത നീക്കാൻ നീക്കം

വൈക്കം: പ്രശസ്ത യൂട്യൂബർ ‘തംബുരു ക്വീൻ ഫിഷർ’ (36) വാടകവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പാലക്കാട്ടേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. വംശനാശം സംഭവിക്കുന്ന നാടൻ മത്സ്യബന്ധന രീതികൾ യൂട്യൂബിലൂടെ പരിചയപ്പെടുത്തി ദശലക്ഷക്കണക്കിന് ആളുകളുടെ സ്നേഹം നേടിയ തംബുരുവിനെ രണ്ടു ദിവസം മുമ്പാണ് വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ കഴിഞ്ഞെത്തിയ 13 വയസ്സുള്ള മകളാണ് മൃതദേഹം ആദ്യം കണ്ടത്. പാലക്കാട് സ്വദേശിയായ യുവാവിൽ നിന്നുള്ള […]Read More

News

ശാന്തൻപാറ പേത്തോട്ടിയിൽ കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ കുമാർ

ഇടുക്കി: ശാന്തൻപാറ പേത്തൊട്ടി അയ്യൻപാറയ്ക്ക് സമീപം കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശിയായ ശിവകുമാർ (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ പേത്തോട്ടി അയ്യൻപാറയിൽ നിന്നും കമ്പനി എസ്റ്റേറ്റിലേക്കുള്ള വഴിയിലാണ് സംഭവം നടക്കുന്നത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന കുമാറിനെയും സുഹൃത്തിനെയും ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ശാന്തൻപാറ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.Read More

News ജീവിത രേഖ

എ.എസ്.പിയിൽ നിന്ന് ഡി.ജി.പി വരെ; വിവാദങ്ങൾ നിറഞ്ഞ കരിയർ, ഒടുവിൽ 4 വർഷം

36 വർഷത്തെ സർവീസിനൊടുവിൽ സംസ്ഥാന പോലീസിലെ സീനിയർ ഡി.ജി.പിയായി വിരമിക്കുകയും, തൊട്ടുപിന്നാലെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്ത ടോമിൻ ജെ. തച്ചങ്കരിയുടെ ഔദ്യോഗിക ജീവിതവും വിവാദങ്ങളും സങ്കീർണ്ണമായ സംഭവവികാസങ്ങൾ നിറഞ്ഞതാണ്. 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം, വിജിലൻസ് കോടതിയുടെ വിധിപ്രകാരം 4 വർഷത്തെ കഠിനതടവും പിഴയും ലഭിച്ച് ജയിലിലേക്ക് മാറ്റപ്പെടുന്നതോടെ, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായി മാറിയിരിക്കുകയാണ്. സർവീസ് ജീവിതവും ഉന്നത പദവികളും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ കലയന്താനി സ്വദേശിയായ ടോമിൻ […]Read More

News കോട്ടയം തിരുവനന്തപുരം

അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് 4 വർഷം

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാലു വർഷം കഠിനതടവും 30,84,892 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. നാലു വർഷത്തെ തടവുശിക്ഷയായതിനാൽ ഇന്ന് ജാമ്യം ലഭിക്കില്ല. വിധി പ്രസ്താവിച്ചതിന് പിന്നാലെ അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷാണ് കേസിൽ വിധി പ്രസ്താവിച്ചത്. അഴിമതിക്കേസിൽ തടവുശിക്ഷ ലഭിക്കുന്ന ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ആദ്യ പോലീസ് ഉദ്യോഗസ്ഥനാണ് […]Read More

CRIME News തിരുവനന്തപുരം

റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം/കൊച്ചി: വയനാട്ടിലെ വീട്ടിൽ നിന്ന് വൻതോതിൽ മദ്യം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) വയനാട്ടിലെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിലാണ് 67 ലിറ്ററിലധികം (136 കുപ്പി) മദ്യം കണ്ടെത്തിയത്. കളമശ്ശേരിയിലെ ചാനൽ ആസ്ഥാനത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആന്റോ […]Read More

Travancore Noble News