BY: TS TVM ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ വരുംദിവസങ്ങളിൽ വൻ അഴിച്ചുപണിക്ക് സാധ്യതയേറി. നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത അപ്രീതിക്ക് ഇരയായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നാണ് സൂചനകൾ. പുനഃസംഘടനയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചതോടെ തലസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങൾ സജീവമായി. വകുപ്പുമാറ്റങ്ങളിൽ ഏറ്റവും നിർണായകമാകുക ധനമന്ത്രി നിർമല സീതാരാമന്റെ സ്ഥാനചലനമായിരിക്കും. അവർക്ക് പകരം മുൻ റിസർവ് ബാങ്ക് ഗവർണറും പ്രധാനമന്ത്രിയുടെ […]Read More
ആശാ കിഷോറിന് ടാലന്റ് ലോക റെക്കോർഡ്; ‘ഹൃദയമിഴിവേരുകൾ’ കവിതാ സമാഹാരവും പ്രകാശനം ചെയ്തു
തിരുവനന്തപുരം: കലാരംഗത്ത് വേറിട്ട പ്രതിഭ തെളിയിച്ച കവിയും ഗായികയും നർത്തകിയും അഭിനേത്രിയുമായ ആശാ കിഷോറിന് അന്താരാഷ്ട്ര അംഗീകാരം. മുത്തുകൾ കോർത്ത് അവർ തയ്യാറാക്കിയ മഹാകവി കുമാരനാശാന്റെ ചിത്രത്തിനാണ് പ്രശസ്തമായ ടാലന്റ് ലോക റെക്കോർഡ് (Talent World Record) ലഭിച്ചത്. 2026 ജൂൺ 23-ന് തിരുവനന്തപുരം പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കേരള സാംസ്കാരിക വകുപ്പ് മന്ത്രി ബഹു. പി.സി. വിഷ്ണുനാഥ് റെക്കോർഡ് സർട്ടിഫിക്കറ്റ് ആശാ കിഷോറിന് സമർപ്പിച്ചു. ചടങ്ങിൽ […]Read More
പ്രായമാകുമ്പോൾ കാൽസ്യവും വിറ്റാമിൻ ഡി ഗുളികകളും കഴിക്കാറുണ്ടോ? ഇവ എല്ലുകളുടെ ആരോഗ്യത്തിന് വലിയ
BY: TNN HEALTH DESK ലണ്ടൻ: പ്രായമാകുമ്പോൾ എല്ലുകളുടെ സാന്ദ്രത കുറയുന്നതും ഒടിവുകൾ സംഭവിക്കുന്നതും തടയാൻ കാൽസ്യം, വിറ്റാമിൻ ഡി സപ്ലിമെന്റുകൾ (ഗുളികകൾ) കഴിക്കുന്ന ശീലം പരക്കെയുണ്ട്. എന്നാൽ, ഇത്തരം സപ്ലിമെന്റുകൾ പ്രായമായവരിൽ എല്ലഭംഗം (fractures) തടയുന്നതിനോ വീഴ്ചകൾ കുറയ്ക്കുന്നതിനോ കാര്യമായ യാതൊരു പ്രയോജനവും നൽകുന്നില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. പ്രശസ്തമായ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ (BMJ) പ്രസിദ്ധീകരിച്ച പഠനത്തിലാണ് പണ്ടുമുതലേ വിശ്വസിച്ചുപോന്ന ഈ രീതിക്ക് വലിയ ഫലമില്ലെന്ന് വ്യക്തമാക്കുന്നത്. പ്രായമാകുമ്പോൾ എല്ലുകളുടെ ഘടന കൂടുതൽ സുഷിരങ്ങളുള്ളതായി […]Read More
കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ പ്രകൃതിവാതക പ്ലാന്റ് സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (29) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ 2.30ഓടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുകയും, രാവിലെ 6.30ഓടെ വീട്ടിൽ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ പ്രമുഖ വ്യാവസായിക മേഖലയായ റാസ് ലഫാനിലെ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ വൻ പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ആകെ […]Read More
സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയർന്നു; പവന് 880 രൂപ വർദ്ധിച്ചു
തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 880 രൂപയാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 1,03,640 രൂപയായി ഉയർന്നു. ഗ്രാമിന് 110 രൂപ വർദ്ധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,955 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം പവന് രണ്ടായിരത്തിലധികം രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ വില ഒരു ലക്ഷത്തിന് താഴേക്ക് പതിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, ആ പ്രതീക്ഷകളെ […]Read More
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി ദിനത്തിൽ പ്രാദേശിക അവധി നൽകില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ വള്ളംകളി ജലോത്സവ സമിതി രംഗത്ത്. മുഖ്യമന്ത്രിയുടെ നടപടി കുട്ടനാട്ടിലെ ജനങ്ങളെയും വള്ളംകളി പ്രേമികളെയും ആകെ അപമാനിക്കുന്നതാണെന്നും ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും സമിതി എക്‌സിക്യൂട്ടീവ് അംഗം കെ.ജി. അരുൺ കുമാർ ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ഇന്ന് വൈകുന്നേരം ചമ്പക്കുളത്ത് പ്രതിഷേധ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. അവധി അനുവദിക്കാതിരിക്കുന്നതിനേക്കാൾ, അത് നൽകില്ലെന്ന തരത്തിലുള്ള ധിക്കാരപരമായ […]Read More
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ്-ബിജെപി കയ്യാങ്കളി: മേയർക്കും കൗൺസിലർമാർക്കും പരിക്ക്; സമരം ശക്തമാക്കാൻ എൽഡിഎഫ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധ സമരം ശക്തമായ സംഘർഷത്തിൽ കലാശിച്ചു. കാപ്പ (KAAPA) കേസിൽ അറസ്റ്റിലായ ബിജെപി വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ്റെ രാജി ആവശ്യപ്പെട്ടും, ബിജെപി കൗൺസിലർമാരുടെ പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചുമാണ് എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. നഗരസഭ ഓഫിസിലെത്തിയ മേയർ വി. വി. രാജേഷിനെ സിപിഎം കൗൺസിലർമാർ തടഞ്ഞതോടെയാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ നടന്ന ഉന്തും തള്ളലിനുമിടയിൽ മേയർ വി. വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, […]Read More
വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം: തലസ്ഥാനത്ത് വ്യാപക നാശനഷ്ടം, സുനാമി മുന്നറിയിപ്പ്
കരാക്കസ്: വെനസ്വേലയിൽ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി തുടർച്ചയായി രണ്ട് ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ബുധനാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പങ്ങളിൽ തലസ്ഥാനമായ കരാക്കസിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞ 125 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ (USGS) കണക്കുകൾ പ്രകാരം ആദ്യത്തെ ഭൂചലനം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരത്തുള്ള മൊറോൺ മേഖലയ്ക്ക് പടിഞ്ഞാറ്, കരാക്കസിൽ നിന്ന് 168 […]Read More
കൊച്ചി: അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖ കവാടത്തിന് സമീപത്തുനിന്ന് അര കിലോമീറ്ററോളം റെയിൽപ്പാളം മോഷണം പോയി. സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുള്ള, പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത മേഖലയിൽ നിന്നാണ് വൻ തുക വിലമതിക്കുന്ന ഉരുക്കു പാളങ്ങൾ മുറിച്ചു കടത്തിയത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടപ്പെട്ടത്. ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ റെയിൽവേ ലൈനാണ് കാണാതായത്. മുൻപ് വെള്ളൂർ എച്ച്.എൻ.എല്ലിലേക്ക് കൽക്കരി കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഈ […]Read More
