News കൊല്ലം

ഭരണം മാറി, പോലീസ് മാറിയില്ല: തടങ്കലിലാക്കി ക്രൂരമർദനം; യുവാവിന്റെ ജനനേന്ദ്രിയം തകർത്തതായി പരാതി

BY: KOLLAM MOHANAN PILLA കൊല്ലം : പോക്‌സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ കൊല്ലം ശാസ്‌താംകോട്ട പോലീസ് 23-കാരനായ അടൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചതായി പരാതി. മേയ് 29-ന് നടന്ന സംഭവത്തിൽ യുവാവിന്റെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂട്ടുകാരനുമായി സംസാരിച്ചു നിൽക്കവേ കാറിലെത്തിയ പോലീസ് സംഘം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ബലമായി വണ്ടിയിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തി. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ കാറിൽ […]Read More

News പാലക്കാട്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ഡിവൈഎഫ്ഐ ഡിആർഎം ഓഫീസ് ഉപരോധത്തിൽ വൻ സംഘർഷം

BY : RAVI OTTAPPALAM പാലക്കാട്: റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പാലക്കാട് ഡിആർഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിലും ഉപരോധത്തിലും വൻ സംഘർഷം. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ആരംഭിച്ച പ്രതിഷേധത്തിൽ പ്രവർത്തകർ ഡിആർഎം ഓഫീസിന്റെ നാല് ഗേറ്റുകളും ഉപരോധിച്ചു. പൊലീസ് ഉയർത്തിയ പ്രതിരോധവും അടച്ച ഗേറ്റുകളും മറികടന്ന് മതിൽ ചാടിക്കടന്നാണ് പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് ഇരച്ചുകയറിയത്. ഓഫീസ് മുറ്റത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയദേവന്റെ […]Read More

News Sports

മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലാൻഡ് ഐക്കണിക് മുടി വെട്ടിമാറ്റി; സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലാൻഡ് തന്‍റെ ഐക്കണിക് നീണ്ട സുവർണ്ണ മുടിയിഴകൾ പൂർണ്ണമായും വെട്ടിമാറ്റി ബസ് കട്ട് ലുക്കിലേക്ക് മാറി. പുതിയ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി സ്വന്തം യൂട്യൂബ് വ്ലോഗിലൂടെയാണ് താരം ഈ പുതിയ മാറ്റം ആരാധകരുമായി പങ്കുവെച്ചത്. മുടി വെട്ടുന്നതിന് മുൻപ് മുൻ സ്വീഡിഷ് ഇതിഹാസ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് നൽകിയ ഉപദേശത്തെക്കുറിച്ച് ഹാലാൻഡ് തമാശരൂപേണ വെളിപ്പെടുത്തി. “നിന്‍റെ ശക്തി മുഴുവൻ ഈ മുടിയിലാണ്, അത് ഒരിക്കലും വെട്ടരുത്” […]Read More

News തിരുവനന്തപുരം പത്തനംത്തിട്ട

ഓണപൂജകൾക്കായി ശബരിമല നട നാളെ തുറക്കും; ‘ശബരിമല സന്ദേശ്’ മാസിക പ്രകാശനം ചെയ്തു

പത്തനംതിട്ട / തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ (ആഗസ്റ്റ് 24) വൈകിട്ട് 5 മണിക്ക് തുറക്കും. തന്ത്രി കണ്‌ഠര് ബ്രഹ്മദത്തൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി. നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. ഉത്രാട ദിനമായ ആഗസ്റ്റ് 25-ന് രാവിലെ 5 മണി മുതലാണ് ഭക്തർക്ക് ദർശനം അനുവദിക്കുക. തിരുവോണ നാളിൽ അയ്യപ്പഭക്തർക്കും ജീവനക്കാർക്കുമായി വിപുലമായ തിരുവോണസദ്യ ഒരുക്കും. ഇത്തവണ […]Read More

News തിരുവനന്തപുരം

മ്യൂസിയം സ്റ്റേഷനിലെ ഓണാഘോഷം: സർക്കാരിനും പൊലീസിനും എതിരെ കെ. മുരളീധരൻ

തിരുവനന്തപുരം: ൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ വെച്ച് ഓണാഘോഷത്തിൽ പങ്കെടുക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഭരണം മാറിയത് ഇപ്പോഴും തിരിച്ചറിയാത്ത ചില ഉദ്യോഗസ്ഥർ സേനയിൽ തുടരുന്നതിന്റെ ദോഷമാണിതെന്നും സംഭവത്തിൽ ആഭ്യന്തര വകുപ്പ് കർശന നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പോലീസ് സ്റ്റേഷനിൽ കയറി ഉദ്യോഗസ്ഥരെ മർദ്ദിച്ച വിദ്വാനാണ് ഈ ആഘോഷങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. […]Read More

News

പുതിയ ജില്ല പ്രഖ്യാപനം: മൂവാറ്റുപുഴ പരിഗണനയിൽ ഒന്നാമതെന്ന് മുഖ്യമന്ത്രി

BY;HABEEB EDAPPALLY എറണാകുളം: കേരളത്തിൽ ഇനി ഒരു പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം പരിഗണിക്കുകയാണെങ്കിൽ അതിൽ ഒന്നാം സ്ഥാനത്ത് മൂവാറ്റുപുഴയായിരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച വർണ്ണാഭമായ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല നിലവിൽ വരുന്ന കാര്യം സർക്കാരിന്റെ ഗൗരവമായ ആലോചനയിലുണ്ടെന്നും പ്രദേശത്തിന്റെ വികസനപരമായ തടസ്സങ്ങൾക്ക് ഇതോടെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ നേരിടുന്ന വികസന അവഗണനകളെക്കുറിച്ചും അതിർത്തി […]Read More

News ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കല്യാണ റെക്കോർഡ്

BY: PRANOB GURUVAYUR തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലാദ്യമായി ഒറ്റദിവസം 437 വിവാഹങ്ങൾ നടന്ന് പുതിയ റെക്കോർഡ് കുറിച്ചു. ഓഗസ്റ്റ് 23-ന് ആറ് മണ്ഡപങ്ങളിലായി നടന്ന ചടങ്ങുകൾക്ക് പുലർച്ചെ 4 മണിക്ക് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് തുടക്കമായത്. ആദ്യ ചടങ്ങിൽ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ, പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലി ചാർത്തി. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ 137 വിവാഹങ്ങൾ പൂർത്തിയായി. ചിങ്ങമാസത്തിലെ ശുഭമുഹൂർത്തത്തിൽ എത്തിയ ഭക്തജനങ്ങളുടെയും […]Read More

News ആലപ്പുഴ

ഫോട്ടോ ഫിനിഷിൽ ചരിത്രജയം; 72-ാമത് നെഹ്റു ട്രോഫി മുത്തമിട്ട് അരോമ-1 ചുണ്ടൻ

ആലപ്പുഴ: പുന്നമടക്കായലിൽ അരങ്ങേറിയ ആവേശകരമായ ഫോട്ടോ ഫിനിഷിൽ 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ കിരീടം സ്വന്തമാക്കി ‘അരോമ-1’ ചുണ്ടൻ. കൊല്ലം പരവൂർ അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ-1, 4 മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടാണ് നഞ്ചികളത്തിൽ ചരിത്രവിജയം കുറിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ‘നടുഭാഗം’ ചുണ്ടൻ 4 മിനിറ്റ് 23.448 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി. വെറും മൈക്രോസെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നടുഭാഗത്തിന് കിരീടം നഷ്ടമായത്. യുബിസി കൈനകരി എഫ് സി തുഴഞ്ഞ ‘വീയപുരം’ ചുണ്ടൻ മൂന്നാം […]Read More

News ഗുരുവായൂർ

നാളെ ഗുരുവായൂരിൽ 422 വിവാഹങ്ങൾ; ക്ഷേത്രത്തിൽ കർശന സുരക്ഷയും ദർശന നിയന്ത്രണങ്ങളും

BY: PRANOB GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹ തിരക്ക് അനുഭവപ്പെടുന്ന നാളെ (ആഗസ്റ്റ് 23 – 422 വിവാഹങ്ങൾ), ആഗസ്റ്റ് 30 (338 വിവാഹങ്ങൾ), സെപ്റ്റംബർ 13 (320 വിവാഹങ്ങൾ) എന്നീ തീയതികളിൽ ദർശനത്തിനും താലികെട്ട് ചടങ്ങുകൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. വിവാഹങ്ങൾ സുഗമമായി നടത്തുന്നതിനായി നാളെ പുലർച്ചെ 4 മണി മുതൽ താലികെട്ട് ചടങ്ങുകൾ […]Read More

News ഗുരുവായൂർ

ഗുരുവായൂർ ദേവസ്വം ‘കൗസ്തുഭം’ റെസ്റ്റ് ഹൗസ് പ്രവർത്തനം ആരംഭിച്ചു; ഭക്തർക്ക് മുറികൾ നൽകി

BY : PRANOB GURUVAYUR : ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങൾക്ക് കൂടുതൽ മികച്ച താമസസൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം ആരംഭിച്ചു. ദർശനത്തിനെത്തുന്ന ഭക്തർക്ക് മുറികൾ നേരിട്ട് അനുവദിച്ചു തുടങ്ങി. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗം മനോജ് ബി. നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് മുറികളുടെ വിതരണത്തിന് തുടക്കമായത്. റൂം അന്വേഷിച്ചെത്തിയ മലപ്പുറം സ്വദേശി ശിവപ്രസാദിന് ആദ്യ മുറി അനുവദിച്ച് ദേവസ്വം ചെയർമാൻ തന്നെ താക്കോൽ കൈമാറി. ഇനിമുതൽ ഭക്തർക്ക് നേരിട്ടെത്തി മുറികൾ ബുക്ക് […]Read More

Travancore Noble News