തിരുവനന്തപുരം: അനധികൃത മണ്ണുകടത്ത്; ടിപ്പർ ലോറി മ്യൂസിയം പോലീസ് പിടികൂടി
തിരുവനന്തപുരം:
വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മണ്ണുകടത്തുമായി ബന്ധപ്പെട്ട് ടിപ്പർ ലോറി മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. കിഫ്ബി (KIIFB) ജോലികൾക്കെന്ന വ്യാജേന മണ്ണൽ മാഫിയയും റിയൽ എസ്റ്റേറ്റ് സംഘങ്ങളും ചേർന്ന് മണ്ണ് ശേഖരിച്ച് നിയമവിരുദ്ധമായി നിലം നികത്താൻ ഉപയോഗിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മ്യൂസിയം സ്റ്റേഷൻ പരിധിയിൽ നിന്നും KL 01 BG 0104 എന്ന ടിപ്പർ ലോറി പോലീസ് പിടിച്ചെടുത്തത്. വട്ടിയൂർക്കാവ് ഭാഗത്തുനിന്ന് ശേഖരിക്കുന്ന മണ്ണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി എത്തിക്കുന്ന സംഘത്തിലെ പ്രധാന വാഹനമാണിതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും നിയമനടപടികൾ സ്വീകരിച്ചതായും മ്യൂസിയം പോലീസ് അറിയിച്ചു.
