തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

 തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

By:Sumeshkrishnan

തിരുവനന്തപുരം:

വ്യക്തിവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. ആനയറ സ്വദേശികളായ ശ്രീലാൽ (26), ശംഭു ശർമ്മൻ (29) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രിൽ 26-ന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മംഗ്ലത്തുകോണം സ്വദേശിയായ യുവാവ് ജോലി ചെയ്യുന്ന ആനയറയിലെ സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പ്രതികൾ, ഇയാളെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച യുവാവിന്റെ സഹോദരനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.

പഴയകാല വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News