News ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടത്തിന് അങ്കുരാർപ്പണം: ആദ്യദിനത്തിലെ ‘അവതാരം’ വഴിപാട് ശീട്ടാക്കി 364 ഭക്തർ

BY: PRANAV GURUVAYUR ഗുരുവായൂർ: മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൃഷ്ണനാട്ടത്തിന് തുടക്കമായി. ബുധനാഴ്ച രാത്രി അത്താഴപൂജയ്ക്കും തൃപ്പുകയ്ക്കും ശേഷം ശ്രീലകവാതിൽ അടച്ചതോടെ ക്ഷേത്രത്തിലെ വടക്കേ പ്രദക്ഷിണവഴിയിൽ കളിവിളക്ക് തെളിഞ്ഞു. നിറഞ്ഞ ഭക്തസദസ്സിന് മുന്നിൽ ആദ്യ കഥയായ ‘അവതാരം’ അരങ്ങേറി. അവതാര കൃഷ്ണനായി നിവേദ് കൃഷ്ണനും ബലരാമനായി ഹരിശങ്കറും വേഷമിട്ടു. കംസനായി കളിയോഗം ആശാൻ എം.വി. ഉണ്ണികൃഷ്ണൻ അരങ്ങിലെത്തി. ബ്രഹ്മാവായി ഗോകുൽ, പൂതനയായി വേണുഗോപാൽ, ദേവകിയായി വി.സി. വിഷ്ണു, ഭൂമിദേവിയായി എം.പി. വിഷ്ണുപ്രസാദ്, […]Read More

National News

ഇഒഎസ്-05 വിക്ഷേപണം വിജയം: ബഹിരാകാശ മേഖലയിൽ പുതിയ നാഴികക്കല്ലുമായി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ (ISRO). ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽനിന്ന് ജിഎസ്എൽവി-എഫ്17 (GSLV-F17) റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. രാജ്യത്തിൻ്റെ ബഹിരാകാശ പദ്ധതികളിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ഏറ്റവും ഭാരമേറിയ പേലോഡ് വെള്ളിയാഴ്ച പുലർച്ചെയാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽനിന്ന് ജിഎസ്എൽവി-എഫ്17 കുതിച്ചുയർന്നത്. ജിയോ സിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (Sub-GTO) പ്രവർത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിങ് ഉപഗ്രഹമാണ് ഇഒഎസ്-05. 2367 കിലോഗ്രാം ഭാരമുള്ള […]Read More

Health News

സന്ധിവാത ചികിത്സയിൽ നിർണായക വഴിത്തിരിവ്: ഫെല്ലോഡെൻഡ്രി കോർടെക്സിലെ സ്വാഭാവിക സംയുക്തം രോഗശമനത്തിന് ഫലപ്രദമെന്ന്

വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (Rheumatoid Arthritis – RA) അഥവാ സന്ധിവാത ചികിത്സയിൽ വലിയ പ്രതീക്ഷ നൽകുന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ. ഫെല്ലോഡെൻഡ്രി കോർടെക്സ് (Phellodendri cortex) [ ഇംഗ്ലീഷ് പേര്: അമുർ കോർക്ക് ട്രീ ]എന്ന സസ്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ‘ഒബാകുലാക്ടോൺ’ (Obakulactone – OL) എന്ന സ്വാഭാവിക സംയുക്തം സന്ധിവാതത്തെ തടയാൻ മികച്ചതാണെന്ന് പ്രമുഖ ശാസ്ത്ര മാസികയായ ‘എഞ്ചിനീയറിംഗിൽ’ (Engineering) പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ശരീരത്തിലെ അൺസാച്ചുറേറ്റഡ് ഫാറ്റി […]Read More

News കോഴിക്കോട്

കാന്തപുരത്തെ ന്യായീകരിച്ച കെ.ടി. ജലീലിന് പി.കെ. ശ്രീമതിയുടെ രൂക്ഷവിമർശനം; സതീശനെതിരെ മുസ്ലിം ജമാഅത്ത്

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച എൽ.ഡി.എഫ് നേതാവ് കെ.ടി. ജലീൽ അടക്കമുള്ളവർക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാവ് പി.കെ. ശ്രീമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീമതിയുടെ പ്രതികരണം. “സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പരാമർശങ്ങൾ തെറ്റില്ല എന്ന്! വിയോജിക്കുന്നവർക്ക് അതാകാമെന്നും, എന്തൊരൗദാര്യം,” എന്ന് പി.കെ. ശ്രീമതി കുറിച്ചു. കാന്തപുരത്തിന് മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്നും അതിനെ എതിർക്കാൻ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നുമായിരുന്നു കെ.ടി. ജലീലിന്റെ വാദം. മതപണ്ഡിതർ മതശാസനകളുമായി ബന്ധപ്പെട്ടാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും ആ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാകില്ലെന്നും […]Read More

News

കാന്തപുരം വിഭാഗം നേതാക്കളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സ്ത്രീ സമത്വത്തെക്കുറിച്ചുള്ള പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാന്തപുരം വിഭാഗം നേതാക്കളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. രാത്രി ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കെ.പി. നൗഷാദ് അലി എം.എൽ.എയുടെ മധ്യസ്ഥതയിലാണ് ലളിതമായ ചർച്ചകൾ നടന്നത്. ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുൽ റഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സൈഫുദ്ദീൻ ഹാജി തുടങ്ങിയ പ്രമുഖ കാന്തപുരം വിഭാഗം നേതാക്കളാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ […]Read More

CRIME News എറണാകുളം

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്: കൊച്ചിയിൽ 31 കിലോ കഞ്ചാവുമായി 4 അന്യസംസ്ഥാനക്കാർ

BY: HABEEB PALARIVATTOM കൊച്ചി: കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കിവരുന്ന ലഹരിവിരുദ്ധ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ (Operation Toofan Narco Hunt) ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ 31.382 കിലോഗ്രാം കഞ്ചാവ് പിടികൂടി. മൂന്ന് ദിവസത്തിനിടെ മൂന്ന് വ്യത്യസ്ത കേസുകളിലായി നടന്ന പരിശോധനയിൽ നാല് അന്യസംസ്ഥാന സ്വദേശികളെ ഡാൻസാഫ് (DANSAF) സംഘം അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ. DCP-മാരായ […]Read More

News

അമേരിക്ക-ഇറാൻ പോരാട്ടം ശക്തമാകുന്നു: ദക്ഷിണ ഇറാനിൽ വിവാഹച്ചടങ്ങിൽ ബോംബാക്രമണം; വരും ദിവസങ്ങളിൽ തിരിച്ചടിയെന്ന്

വാഷിംഗ്ടൺ/ടെഹ്റാൻ: യു.എസും ഇറാനും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന സൈനിക പോരാട്ടം വീണ്ടും രൂക്ഷമാകുന്നു. ഇറാനുമായുള്ള പുതുക്കിയ യുദ്ധം “അധികം നീണ്ടുനിൽക്കില്ല” എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയെങ്കിലും, ഏതുസമയത്തും ഇറാനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്താൻ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വാഷിംഗ്ടണിനെതിരെ തങ്ങളുടെ “പുതിയ യുദ്ധ തന്ത്രം” ഉടൻ നടപ്പിലാക്കുമെന്ന് ഇറാന്റെ സുരക്ഷാ തലവൻ മൊഹ്‌സെൻ റെസായി മുന്നറിയിപ്പ് നൽകി. ദക്ഷിണ ഇറാനിലെ വിവാഹച്ചടങ്ങിൽ ആക്രമണം ഇറാനിലെ ദക്ഷിണ നഗരമായ സിരിക് (Sirik) പ്രദേശത്തിന് […]Read More

News

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: മുൻ ഡിസിസി അംഗം ചേന്തി അനിലിന് ഉപാധികളോടെ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടയുകയും മോശമായി പെരുമാറുകയും ചെയ്ത കേസിൽ അറസ്റ്റിലായ മുൻ ഡിസിസി അംഗം ചേന്തി അനിലിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പൊലീസിന്റെ കസ്റ്റഡി കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് തിരുവനന്തപുരം കോടതി ജാമ്യം നൽകിയത്. ബിഎൻഎസ് 61(2) വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റമാണ് അനിലിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ അന്വേഷണത്തിനായി ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് […]Read More

തിരുവനന്തപുരം

കെഎസ്ആർടിസിയിൽ വെറ്റ് ലീസ്; പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ നിർണായക ശുപാർശകളടങ്ങിയ റിപ്പോർട്ട് പഠന സമിതി സർക്കാരിന് കൈമാറി. മുൻ ഡിജിപിയും മുൻ ഗതാഗത കമ്മീഷണറുമായ കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് ഗതാഗത മന്ത്രി സി.പി. ജോണിന് റിപ്പോർട്ട് നൽകിയത്. കെഎസ്ആർടിസി ഇതുവരെ പരീക്ഷിക്കാത്ത ‘വെറ്റ് ലീസ്’ (Wet Lease) വ്യവസ്ഥയിൽ സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കുക എന്നതാണ് റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. […]Read More

News

തിയേറ്ററിൽ ചായ കുടിക്കാൻ ലോണെടുക്കണം; ഭക്ഷണസാധനങ്ങളുടെ അമിതവിലയ്‌ക്കെതിരെ മേയർ വി. വി. രാജേഷ്

തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്‌ക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി തിരുവനന്തപുരം മേയർ വി. വി. രാജേഷ്. പുറത്ത് 25 രൂപ മാത്രം വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെന്നും, തിയേറ്ററിനുള്ളിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും മേയർ പരിഹസിച്ചു. കൊച്ചുകുട്ടികളുമായി തിയേറ്ററുകളിൽ പോകുന്ന രക്ഷിതാക്കൾക്ക് 1,000 രൂപ നൽകിയാൽ മാത്രമേ പോപ്കോൺ പോലും ലഭിക്കൂ എന്ന സാഹചര്യമാണുള്ളത്. ഭക്ഷണസാധനങ്ങൾ കൊള്ളവിലയ്ക്കാണ് വിൽക്കുന്നത് എന്നും ഇത് തികച്ചും ആരോഗ്യകരമായ ഒരു പ്രവണതയല്ലെന്നും […]Read More

Travancore Noble News