GLOBAL NEWS News

ഹോർമുസ് കടലിടുക്കിൽ സംഘർഷം കടുക്കുന്നു: അമേരിക്കൻ കപ്പലുകൾ ആക്രമിച്ചതായി ഐആർജിസി; തിരിച്ചടിച്ച് യുഎസ്

വാഷിംഗ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ ‘അനധികൃത പാത’ ഉപയോഗിച്ച മൂന്ന് എണ്ണക്കപ്പലുകൾക്കും, യുഎസ് ബന്ധമുള്ള മറ്റ് മൂന്ന് കപ്പലുകൾക്കും നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്റെ മൂന്ന് ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി അമേരിക്കൻ സൈന്യം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഐആർജിസിയുടെ ഈ വെളിപ്പെടുത്തൽ. യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ നടത്തുന്ന നീക്കങ്ങൾ അമേരിക്കയ്‌ക്കെതിരായ “നിലനിൽപ്പിനായുള്ള യുദ്ധത്തിന്റെ” (existential war) ഭാഗമാണെന്ന് ഇറാനിയൻ […]Read More

GLOBAL NEWS News

അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം: തിരിച്ചടിയായി 3 ഇറാനിയൻ എണ്ണക്കപ്പലുകൾ തകർത്ത് യുഎസ്

വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കടുപ്പിച്ച് ഇറാന്റെ മൂന്ന് ക്രൂഡോയിൽ ടാങ്കർ കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്തു. മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയതിന് തിരിച്ചടിയായാണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഖാർഗ് ഐലൻഡിന് സമീപം വെച്ച് ഇറാന്റെ എണ്ണക്കപ്പലിന് നേരെ യുഎസ് മിസൈലാക്രമണം ഉണ്ടായതായി നേരത്തെ ഇറാനിയൻ മാധ്യമങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇറാൻ ആക്രമണത്തിൽ അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും […]Read More

News വൈറൽ വാർത്തകൾ

പ്രളയജലത്തെ സാക്ഷിനിർത്തി വിവാഹം: പ്രകൃതിദുരന്തത്തിനിടയിലും സ്നേഹസാഫല്യം നേടി ഫിലിപ്പീൻസ് ദമ്പതികൾ

മനില: ശക്തമായ മഴയിലും രൂക്ഷമായ വെള്ളപ്പൊക്കത്തിലും മുങ്ങിയ പള്ളിയിൽ അരപ്പൊക്ക വെള്ളത്തിൽ നിന്ന് വിവാഹിതരായി ഫിലിപ്പീൻസ് ദമ്പതികൾ. വടക്കൻ മനിലയിലെ ഹാഗോണോയ് പട്ടണത്തിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിലാണ് ഗിൽബെർട്ട് ചിക്കോയും ലൈയൻ ലീസ ഗലാങ്ങും വിവാഹിതരായത്. കഴിഞ്ഞ ഒരു മാസമായി പെയ്യുന്ന കനത്ത മഴയിൽ പള്ളിക്കുള്ളിൽ വെള്ളം കയറി നൽകുമ്പോഴാണ് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ഇരുവരും ഒന്നായത്. വെള്ളപ്പൊക്കം കാരണം വിവാഹം മാറ്റിവെക്കാൻ ഇടവക അധികൃതർ നിർദ്ദേശിച്ചിരുന്നുവെങ്കിലും നിശ്ചയിച്ച തീയതിയിൽ തന്നെ […]Read More

CRIME News

കൊച്ചിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ MDMA വേട്ട: 1.994 കിലോഗ്രാം ലഹരിമരുന്നുമായി രണ്ടുപേർ

BY : HABEEB PALARIVATTAM കൊച്ചി: സിറ്റി പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി നടത്തിയ ശക്തമായ പരിശോധനയിൽ കൊച്ചി നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ MDMA ശേഖരം പിടികൂടി. മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷൻ അതിർത്തികളിൽ നിന്നായി 1.994 കിലോഗ്രാം വിപണി മൂല്യമുള്ള MDMA ആണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മട്ടാഞ്ചേരി ചെന്നാലിപ്പറമ്പ് താഴകത്ത് വീട്ടിൽ സഫീർ (33), മട്ടാഞ്ചേരി പുതിയ റോഡിൽ എച്ച്.നമ്പർ 5/333-ൽ നൗഫൽ (32) എന്നിവരെ […]Read More

GLOBAL NEWS News

ഇറാന്റെ ‘പിക്ആക്സ് മൗണ്ടൻ’ ഉടൻ ആക്രമിച്ചേക്കുമെന്ന് ട്രംപ്; ഏത് ഏറ്റുമുട്ടലിനും സജ്ജമെന്ന് ഇറാൻ

വാഷിംഗ്‌ടൺ: ഇറാനിലെ അതീവ സുരക്ഷിതമായ ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്ആക്സ് മൗണ്ടൻ’ (Pickaxe Mountain) അതിവേഗം ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജൂലൈ പകുതിയോടെ ട്രംപ് നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ വീണ്ടും ആവർത്തിച്ചിരിക്കുന്നത്. എന്നാൽ ഭീഷണി ഒഴിവായിട്ടില്ലെന്നും ഇപ്പോഴും എപ്പോഴും ഏത് തരത്തിലുള്ള ഏറ്റുമുട്ടലിനും തങ്ങൾ പൂർണ്ണ സജ്ജരാണെന്നും ഇറാന്റെ എയർ ഡിഫൻസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അലിറെസ ഇൽഹാമി വ്യക്തമാക്കി. അതേസമയം, ഗാസയിലെ പ്രതിസന്ധിക്ക് പരിഹാരം ഫലസ്തീനികളെ ഒഴിപ്പിക്കലാണെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ […]Read More

News വൈറൽ വാർത്തകൾ

കോയമ്പത്തൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പ്രതിയെ തുരത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദേശീയപാതയിൽ കോയമ്പത്തൂർ തുടിയല്ലൂർ ഭാഗത്ത് റെയിൽവേ പാലത്തിന് താഴെയായിരുന്നു സംഭവം. കേസിൽ പ്രതിയായ ഭൂപതി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവിൽ കഴിയുന്ന യുവതി റോഡരികിൽ കിടക്കുമ്പോഴാണ് പ്രതി അടുത്തേക്ക് എത്തിയത്. പരിസരത്ത് മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാൾ യുവതിയെ ആക്രമിക്കാൻ മുതിരുകയായിരുന്നു. യുവതി ഭയന്നുവിറച്ച് ഒച്ചവെക്കുകയും പ്രതിയെ തടയാൻ ശ്രമിക്കുകയും ചെയ്തെങ്കിലും മദ്യപിച്ചെത്തിയ ഇയാൾ യുവതിയെ […]Read More

News തൃശൂർ

കയ്പമംഗലത്ത് ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി ദാരുണ അപകടം; 8 എൻജിനീയറിങ്

BY : JOSE THRISSUR തൃശൂർ: കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് ദിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കിയ കാർ നിയന്ത്രണംവിട്ട് ലോറിയുടെ പിന്നിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള (എംഎച്ച് 43 സിഇ 3671) ചരക്ക് ലോറിയാണ് ദേശീയപാതയിലെ ഒന്നാം ട്രാക്കിൽ […]Read More

Health News

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉപ്പ് കുറച്ചാൽ മാത്രം പോരാ; പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളും

രക്തസമ്മർദ്ദം (Blood Pressure) കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് ഉപ്പിന്റെ (സോഡിയം) ഉപയോഗം കുറയ്ക്കുന്നതിനോടൊപ്പം ഭക്ഷണത്തിൽ പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ (The American Journal of Clinical Nutrition) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് രക്തസമ്മർദ്ദ നിയന്ത്രണത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടിരിക്കുന്നത്. കേവലം സോഡിയത്തിന്റെ അളവ് മാത്രം പരിശോധിക്കുന്നതിന് പകരം, ശരീരത്തിലെ ‘സോഡിയം-പൊട്ടാസ്യം അനുപാതം’ (Sodium-to-Potassium Ratio) കണക്കിലെടുക്കുന്നതാണ് ഹൃദയാരോഗ്യം നിർണ്ണയിക്കാൻ കൂടുതൽ കൃത്യമായ മാർഗ്ഗമെന്ന് […]Read More

GLOBAL NEWS News വൈറൽ വാർത്തകൾ

ഭാര്യയുടെ അവിഹിതബന്ധം തെളിയിക്കാൻ റോബോട്ട് വാക്വം ഉപയോഗിച്ചു; ഒടുവിൽ ഭർത്താവിനും ശിക്ഷ

തായ്‌വാൻ: ഭാര്യയുടെ അവിഹിതബന്ധം തെളിയിക്കാൻ റോബോട്ട് വാക്വം ക്ലീനറിലെ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത ഭർത്താവിന്, ഒടുവിൽ സ്വകാര്യതാ നിയമം ലംഘിച്ചതിന് അഞ്ച് മാസം തടവും പിഴയും വിധിച്ച സംഭവമാണ് തായ്‌വാനിൽ ശ്രദ്ധ നേടുന്നത്. 2021-ലാണ് ദമ്പതികൾ വിവാഹിതരായത്. 2023-ൽ അവധിക്കാലത്ത് അവരുടെ മറ്റൊരു വീട്ടിൽ എത്തിയപ്പോൾ പരിചയമില്ലാത്ത ഒരു ടൂത്ത്‌ബ്രഷ് കണ്ടതോടെ ഭർത്താവിന് സംശയം തോന്നി. പിന്നീട് പാർക്കിംഗ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങളിൽ ഭാര്യയെ വീട്ടിലെത്തിച്ചിരുന്ന ഒരു പുരുഷനെ കണ്ടെങ്കിലും, ഭാര്യയുടെ വിശദീകരണം വിശ്വസിച്ച് […]Read More

GLOBAL NEWS Health News

പാറ്റപ്പാലും മൂക്ക് ചീറ്റലും പഠിച്ച ശാസ്ത്രജ്ഞർക്ക് ഇഗ് നോബൽ പുരസ്കാരം

സൂറിച്ച്: ശാസ്ത്രലോകത്തെ വ്യത്യസ്തവും കൗതുകകരവുമായ ഗവേഷണങ്ങളെ ആദരിക്കുന്ന ഇഗ് നോബൽ (Ig Nobel) പുരസ്കാരങ്ങൾ 2026 പ്രഖ്യാപിച്ചു. ഇത്തവണ പാറ്റയുടെ പാലിനെക്കുറിച്ചും മൂക്ക് ചീറ്റുന്നതിന്റെ ശാസ്ത്രത്തെക്കുറിച്ചും ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ ഉൾപ്പെടെ പത്ത് ഗവേഷക സംഘങ്ങളാണ് പുരസ്കാരം നേടിയത്. 35 വർഷമായി അമേരിക്കയിൽ നടന്നുവരുന്ന ചടങ്ങ് വിസാ സംബന്ധമായ ആശങ്കകളെ തുടർന്ന് ആദ്യമായി യൂറോപ്പിലേക്ക് മാറ്റുകയായിരുന്നു. സ്വിറ്റ്സർലൻഡിലെ സൂറിച്ച് കൺവെൻഷൻ സെന്ററിലാണ് ഇത്തവണത്തെ ചടങ്ങ് നടന്നത്. ഇത്തവണ ശ്രദ്ധ നേടിയ ഗവേഷണങ്ങൾ ചടങ്ങിന്റെ പ്രത്യേകത ഇഗ് നോബൽ […]Read More

Travancore Noble News